Saturday, May 4, 2024
keralaNews

12 വയസ്സുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍ എളനാട്ടില്‍ നിന്നും കാണാതായ 12 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കണായ നീളംപള്ളിയാല്‍ തൊന്തി വീട്ടില്‍ റഷീദിന്റെ മകന്‍ അഫ്‌സലിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃക്കണായ സര്‍ക്കാര്‍ ജിയുപി സ്‌കൂളിന് സമീപത്താണ് മൃതദേഹം കണ്ടത്.കഴിഞ്ഞ ഡിസംബര്‍ 30ന് വീട്ടില്‍ നിന്നുമിറങ്ങിയ 12 കാരന്‍ അഫ്‌സലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃക്കണായ സര്‍ക്കാര്‍ ജിയുപി സ്‌കൂളിന് പുറകുവശത്തായി മരത്തില്‍ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. എളനാട് സെന്റ് ജോണ്‍സ് സ്‌കൂളിലെ എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച ഉച്ചയോടെ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു.സിഗരറ്റ് ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടുകാര്‍ വഴക്കു പറഞ്ഞിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ മനപ്രയാസം ഉണ്ടായിരുന്നതായി സൂചനയുണ്ട്. കുന്നംകുളം എസിപി ടി.എസ്.സിനോജ് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മരണത്തില്‍ മറ്റ് അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തില്‍ മാത്രമേ കൂടുതല്‍ വ്യക്തതയുണ്ടാകൂവെന്നും പൊലീസ് വ്യക്തമാക്കി. അഫ്‌സലിന് അജ്മല്‍, അന്‍സില്‍ എന്നീ സഹോദരങ്ങള്‍ കൂടിയുണ്ട്.