Saturday, May 11, 2024
keralaNewsUncategorized

വയനാട്ടില്‍ വീട്ടിലെ കിണറ്റില്‍ പുലി വീണു

വയനാട്:  തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് വീട്ടിലെ കിണറ്റില്‍ പുലി വീണു. മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു.നോര്‍ത്ത് വയനാടിലെ വെഗൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് സംഭവം. ഈ കിണറ്റില്‍ നിന്നാണ് ജോസിന്റെ കുടുംബം വെള്ളം എടുക്കുന്നത്. രാവിലെ കിണറ്റില്‍ നിന്നും വെള്ളം അടിച്ചിട്ടും വെള്ളകയറാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് കിണറ്റില്‍ പുലിയെ കണ്ടത്. കിണറ്റിന് ഇട്ടിരുന്ന നെറ്റും തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്.
പൈപ്പുകളെല്ലാം പുലി കടിച്ചുമുറിച്ചു, പുലിയെ പുറത്തെടുക്കാന്‍ വനപാലകരുടെ ശ്രമം.