Thursday, May 16, 2024
keralaNewspolitics

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പരസ്യപ്രചാരണം അവസാന മണിക്കൂറികളിലേക്ക് കടക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പരസ്യപ്രചാരണം അവസാന മണിക്കൂറികളിലേക്ക് കടന്നപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ കടുത്ത രാഷ്ട്രീയച്ചൂട്. ഭരണംനേടുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. ബി.ജെ.പിയും യു.ഡി.എഫും തമ്മില്‍ രഹസ്യ ധാരണയെന്ന് എല്‍ഡിഎഫ് ആരോപിക്കുമ്പോള്‍ നേരേ മറിച്ചാണ് യുഡിഎഫ് വാദം.കോവിഡ് മാനദണ്ഡങ്ങള്‍ പ്രചാരണച്ചൂട് ഒട്ടും കുറച്ചില്ല.

ചെറുപ്രകടനങ്ങളുമായി വോട്ടുപ്രചാരണം അവസാന നിമിഷങ്ങളിലേക്ക്. തിരുവനന്തപുരം കോര്‍പറേഷന്റെ നൂറുവാര്‍ഡുകളില്‍ തൊണ്ണൂറിടങ്ങളിലും കടുത്ത ത്രികോണമല്‍സരം കാണാം. ചിലേടങ്ങളില്‍ വിതമരായ സ്വതന്ത്രരുടെ ശക്തമായ സാന്നിധ്യവും. പതിവ് ശക്തിപ്രകടനങ്ങള്‍ ഒഴിവാക്കി അതത് ഇടങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് സ്ഥാനാര്‍ഥികള്‍. മൂന്നുപതിറ്റാണ്ടിലേറെ നഗരഭരണത്തില്‍ തുടരുന്ന എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച അവകാശപ്പെടുന്നു.

ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും വെല്ലുവിളി കുറച്ചുകാണുന്നുമില്ല.ഈവാദം ബി.ജെ. പി തള്ളുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ നഗരഭരണം നേടുമെന്ന് മല്‍സരരംത്തുള്ള മുതിര്‍ന്ന നേതാവ് പി. അശോക് കുമാര്‍.1989 ല്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ജയിച്ച അഞ്ചുകൗണ്‍സിലര്‍മാരില്‍ ഒരാളാണ് അശോക് കുമാര്‍.തിരിച്ചടിഭയന്നാണ് യു.ഡി.എഫ്ബി.ജെ.പി ബാന്ധവം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുന്നതെന്ന് മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും ശിവകുമാര്‍ പറഞ്ഞു. അവസാന മണിക്കൂറുകളില്‍ പ്രചാരണം കടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങളിലേക്ക് നീങ്ങിക്കഴിഞ്ഞു.