Sunday, May 5, 2024
keralaNewspolitics

സ്വപ്നയുടെ അഭിഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: സ്വപ്നയുടെ അഭിഭാഷകനെതിരെ മതനിന്ദ ആരോപിച്ച് പോലീസ് കേസെടുത്തു.ഹൈക്കോടതി അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജിനെതിരെയാണ് പോലീസ് കേസെടുത്തത്. മതനിന്ദ ആരോപിച്ചാണ് കേസ്.ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.

മതനിന്ദ ആരോപിച്ച് തൃശൂര്‍ സ്വദേശിയും അഭിഭാഷകനുമായ വിആര്‍ അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. 295 എ പ്രകാരമാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പാണിത്.

മതസ്പര്‍ധയുണ്ടാക്കുന്ന വിധം അഭിഭാഷകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. കൃഷ്ണരാജിന്റെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളടക്കം പരിശോധിക്കുന്നുണ്ടൊന്നാണ് വിവരം.

കെഎസ്ആര്‍ടിസി ഡ്രൈവറെ വേഷത്തിന്റെ പേരില്‍ മതപരമായി അധിക്ഷേപിച്ചുവെന്നാണ് പരാതി.

അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് കൃഷ്ണരാജിനെതിരെ തിരുവനന്തപുരത്തും അനൂപ് പരാതി നല്‍കിയിട്ടുണ്ട്.