Wednesday, May 8, 2024
indiaNews

ഏപ്രില്‍ 26 മുതല്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകള്‍

ന്യൂഡല്‍ഹി :10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷകള്‍ മേയ് 24നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 15നും അവസാനിക്കും.
കോവിഡ് മൂലം കാലതാമസം വന്നെങ്കിലും വിദ്യാര്‍ഥികള്‍ക്ക് തയാറെടുപ്പ് നടത്താന്‍ മതിയായ സമയമുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. രാവിലെ 10.30ന് ആയിരിക്കും പരീക്ഷ. 26 രാജ്യങ്ങളില്‍ കൂടി പരീക്ഷ നടത്തേണ്ടതുണ്ടെന്നും രണ്ട് ഷിഫ്റ്റ് ആയി പരീക്ഷ നടത്തുന്നത് സാധ്യമല്ലെന്നും സിബിഎസ്ഇ അറിയിച്ചു.