Thursday, April 25, 2024
AstrologyLocal NewsNews

എരുമേലി സര്‍വ്വ സിദ്ധിവിനായക ക്ഷേത്രത്തില്‍ തുലാഭാര തട്ട് സമര്‍പ്പണം നാളെ

എരുമേലി: ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ സര്‍വ്വ ഐശ്വര്യവും പ്രധാനം ചെയ്യുന്ന എരുമേലി സര്‍വ്വ സിദ്ധിവിനായക ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച തുലാഭാര തട്ട് സമര്‍പ്പണവും – ആദ്യ തുലാഭാര വഴിപാടും നാളെ (12/6) ഞായറാഴ്ച നടക്കും.

പാറത്തോട് വെച്ചുകുന്നേല്‍ സൗകാന്ത് വിജയന്‍ വഴിപാടായി നിര്‍മിച്ചു നല്‍കിയതാണ് തുലാഭാരതട്ട് .ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്കുശേഷംഞായറാഴ്ച രാവിലെ 9 .30ന് തുലാഭാര തട്ട് സമര്‍പ്പണം നടക്കും .

ആദ്യ വഴിപാടായി വെച്ചുക്കുന്നേല്‍ വി എസ് വിജയന്‍ തുലാഭാരം വഴിപാടായി നടത്തും.തുടര്‍ന്ന് ഡോ. അനില ജി നായര്‍ നടത്തുന്ന ആത്മീയ പ്രഭാഷണം നടക്കും .

വിനായക ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് വിശേഷ ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും – വഴിപാടുകളും നടത്തുന്നതിനായി ക്ഷേത്രം മാനേജര്‍ 95 62 48 28 62 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. :