Monday, April 29, 2024
keralaNews

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ക്രമസമാധാനനില എന്നിവയ്ക്ക് പ്രാധാന്യം ;സംസ്ഥാന പൊലീസ് മേധാവി വൈ.അനില്‍ കാന്ത്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ക്രമസമാധാനനില എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് നിയുക്ത സംസ്ഥാന പൊലീസ് മേധാവി വൈ.അനില്‍ കാന്ത്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നല്ല പ്രവൃത്തികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനില്‍ കാന്ത് ഐപിഎസിനെ നിയമിച്ചത്. ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ബി.സന്ധ്യ, സുദേഷ്‌കുമാര്‍ എന്നിവരെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ നടപടി.സ്ത്രീ സുരക്ഷ പ്രധാനം; മുന്‍ ഡിജിപിയുടെ നല്ല പ്രവൃത്തികള്‍ തുടരും: അനില്‍ കാന്ത്.