Thursday, May 16, 2024
keralaNews

സംസ്ഥാനത്ത് 165 ഡിവൈ.എസ്പിമാര്‍ക്ക് സ്ഥലംമാറ്റം

പാല ഒഴികെ കോട്ടയം ജില്ലയിലെ മുഴുവന്‍ ഡിവൈ.എസ്.പിമാര്‍ക്കും സ്ഥലം മാറ്റമുണ്ട്.പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ അഡീഷണല്‍ എസ്.പിമാര്‍ അടക്കം സംസ്ഥാനത്ത് 165 ഡിവൈ.എസ്പിമാര്‍ക്ക് സ്ഥലം മാറ്റം.തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥലം മാറിയ ഉദ്യോഗസ്ഥരെയാണ് ഇപ്പോള്‍ തിരികെ നിയമിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിലെ മുഴുവന്‍ ഡിവൈ.എസ്.പിമാര്‍ക്കും സ്ഥലം മാറ്റമുണ്ട്.

നിലവില്‍ കോട്ടയം അഡീഷണല്‍ എസ്.പിയായ എ.യു സുനില്‍കുമാറിനെ ഇടുക്കി അഡീഷണല്‍ എസ്.പിയാക്കി.ഇവിടെ നിന്നും എത്തുന്ന എസ്.സുരേഷ്‌കുമാറിനാണ് കോട്ടയത്തിന്റെ ചുമതല.കോട്ടയം സബ് ഡിവിഷന്‍ ഡിവൈ.എസ്.പിയായിരുന്ന എം.അനില്‍കുമാറിനെ നെടുമങ്ങാടേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.പകരം,കട്ടപ്പന ഡിവൈ.എസ്.പിയായിരുന്ന ജെ.സന്തോഷ് കുമാറിനെയാണ് കോട്ടയത്തേയ്ക്കു നിയമിച്ചിരിക്കുന്നത്.

തൃശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ്
ഡിവൈ.എസ്.പിയായിരുന്ന കെ.എല്‍ സലിമോനെയാണ് കാഞ്ഞിരപ്പള്ളിയില്‍ നിയമിച്ചിരിക്കുന്നത്.തൃക്കാക്കര എ.സി.പി ആര്‍.ശ്രീകുമാറിനെ ചങ്ങനാശേരിയിലും, എറണാകുളം സെന്‍ട്രലില്‍ നിന്നും എ.ജെ തോമസിനെ വൈക്കം സബ് ഡിവിഷനിലും നിയമിച്ചിട്ടുണ്ട്.

പീരുമേട് ഡി.വൈ.എസ്.പി ലാല്‍ജിന്‍ എറണാകുളം സെന്‍ട്രലിലേക്ക് മാറി
വി.എ നിഷാദ്‌മോനെ ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും കട്ടപ്പനയിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.വൈക്കം ഡിവൈ.എസ്.പിമുഹമ്മദ് റിയാസിനെ
മൂവാറ്റുപുഴയിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.തിരുവനന്തപുരം നര്‍ക്കോട്ടിക്