Sunday, April 28, 2024
keralaNews

സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു.

പാങ്ങോട് : സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത(64)യ്ക്കാണു കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുമ്പോഴാണു സംഭവം.വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭരതന്നൂര്‍ മാര്‍ക്കറ്റും ജംക്ഷനും കേന്ദ്രീകരിച്ച് 50 ല്‍ കൂടുതല്‍ തെരുവുനായ്ക്കള്‍ ചുറ്റിത്തിരിയുന്നുണ്ട്. മാര്‍ക്കറ്റ് ഭാഗത്ത് ഉള്ള നായകള്‍ക്കു 5 വര്‍ഷമായി ഭരതന്നൂര്‍ ശാന്ത വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നു നല്‍കുന്നുണ്ട്.