Friday, March 29, 2024
indiaNewspolitics

അമരിന്ദര്‍ സിങ്ങിന്റെ പാര്‍ട്ടി ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ ബിജെപിയില്‍ ലയിക്കും

അമൃത്സര്‍ :പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിന്റെ പാര്‍ട്ടി ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ ബിജെപിയില്‍ ലയിക്കും. സെപ്റ്റംബര്‍ 19ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ബിജെപിയില്‍ ചേരും. മുന്‍ എംഎല്‍എമാര്‍, അമരിന്ദറിന്റെ മകന്‍ രണ്‍ ഇന്ദര്‍ സിങ്, മകള്‍ ജയ് ഇന്ദര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിങ് എന്നിവരും ബിജെപിയില്‍ ചേരും.പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അമരിന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനീക്കി പകരം ചരണ്‍ജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.