Wednesday, April 24, 2024
keralaNews

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത.

 

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത. രണ്ടു ദിവസത്തേക്ക് തെക്കന്‍ ജില്ലകളിലാണ് മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മലയോരത്ത് ഇടിയോടുകൂടിയ മഴ പ്രതീക്ഷിക്കാം എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മദ്ധ്യ,വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ ലഭിക്കും. ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും ഇടയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ദുര്‍ബലപ്പെട്ട് പടിഞ്ഞാറേക്ക് നീങ്ങുന്നതും തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും മഴയ്ക്ക് കാരണമാകുമെന്നാണ് നിരീക്ഷണം. നാളെ മഴ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കും. ഇന്നു മുതല്‍ 9 വരെ കൊല്ലം, ആലപ്പുഴ,കൊച്ചി, പൊന്നാനി,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ തീര പ്രദേശത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.