Connect with us

Hi, what are you looking for?

Entertainment

സിദ്ദിഖ് ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറിയായി

കൊച്ചി: 25 വര്‍ഷത്തിന് ശേഷം താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖിനെ തെരഞ്ഞെടുത്തു. ഇടവേള ബാബുവിന് പകരക്കാരനായാണ് സിദ്ദിഖ് എത്തുന്നത്. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വോട്ടെടുപ്പിലൂടെ സിദ്ദിഖ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കുക്കു പരമേശ്വര്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. എന്നാല്‍ ഭൂരിപക്ഷ പിന്തുണ സിദ്ദിഖിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പിലൂടെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിച്ചത്. ഇതില്‍ മഞ്ജുപിള്ളയെ പിന്തള്ളികൊണ്ട് ജഗദീഷും, ജയന്‍ ചേര്‍ത്തലയും വോട്ടെടുപ്പില്‍ വിജയിച്ചു.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും, ബാബുരാജും മത്സരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പില്‍ ബാബുരാജ് വിജയിച്ചു. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലിനെയും ട്രഷററായി ഉണ്ണിമുകുന്ദനെയും ഏകകണ്ഠേമായി നേരത്തെ തെരഞ്ഞെടുത്തിരുന്നു.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...