Monday, May 6, 2024
keralaNewspolitics

സര്‍ക്കാരിന് മൂന്ന് വീഴ്ചകള്‍ സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പരിസ്ഥിതിലോല മേഖലയില്‍ സര്‍ക്കാരിന് മൂന്ന് വീഴ്ചകള്‍ സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരിധി ഒരു കിലോമീറ്റര്‍ ആക്കിയത് ആദ്യത്തെ തെറ്റാണ്. ജനവാസ മേഖലകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് രണ്ടാമത്തെ തെറ്റ്. സുപ്രീംകോടതി വിധി മന്ത്രിസഭ യോഗം ചേര്‍ന്ന് ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ജയറാം രമേശ് കേന്ദ്രമന്ത്രിയായിരിക്കെ മേഖല 10 കിലോമീറ്ററാക്കിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു.