Friday, April 26, 2024
Local NewsNewspolitics

കണമല കാട്ടുപോത്ത് ആക്രമണം: കര്‍ഷക യൂണിയന്‍ എം ഫോറസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

എരുമേലി: കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിന് പരിഹാരമായി കര്‍ഷകര്‍ക്ക് തോക്ക് ലൈസന്‍സ് അനുവദിക്കണമെന്നും, വന്യജീവികളെ സംബന്ധിച്ചുള്ള 1972 ലെ കേന്ദ്ര നിയമം പരിഷ്‌കരിക്കുവാന്‍ കേരളത്തില്‍ നിന്നുള്ള ലോകസഭയിലെയും രാജ്യസഭയിലെയും 29 എംപിമാര്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു.കേരള കര്‍ഷക യൂണിയന്‍ (എം) ന്റെ ആഭിമുഖ്യത്തില്‍ എരുമേലി ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ് (എം)ചെയര്‍മാന്‍ ജോസ് കെ മാണി എംപി എടുക്കുന്ന നിലപാടിനോട് കേരളത്തിലെ മറ്റ് എംപിമാര്‍ സഹകരിക്കണം. വനാതിര്‍ത്തി മേഖലയില്‍ മാത്രമല്ല നാട്ടിലെമ്പാടും വന്യമൃഗങ്ങളുടെ ഉപദ്രവം മനുഷ്യജീവനും വ്യാപകമായ കൃഷിനാശത്തിനും കാരണമായിരിക്കുകയാണ്. കര്‍ഷകര്‍ വന്യ മൃഗശല്യം മൂലം കൃഷിയില്‍ നിന്നും പിന്തിരിഞ്ഞാല്‍ കൃഷിയിടങ്ങളും വനത്തിന് തുല്യമാവുകയും, കേരളം മൊത്തത്തില്‍ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറുകയും ചെയ്യും.അത് മനുഷ്യരുടെ സൈ്വര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ തന്നെ വന്യജീവികളും പക്ഷികളും പാമ്പുകളും എണ്ണത്തില്‍ വളരെ കൂടി മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. വനത്തില്‍ നിന്നും വെളിയില്‍ വരുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലുവാന്‍ അതാത് പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാര്‍ക്ക് അടിയന്തിരമായി അനുവാദം നല്‍കണം. കര്‍ഷകര്‍ക്ക് മൃഗങ്ങളെ ഭയപ്പെടുത്തി ഓടിക്കുവാന്‍ എയര്‍ഗണ്‍ അനുവദിച്ചു നല്‍കണം. വനാതിര്‍ത്തി കളില്‍ കിടങ്ങുകളോ, ഇലക്ട്രിക് വേലികളോ അടിയന്തരമായി നിര്‍മ്മിക്കണം. ദേശീയ ആവറേജിനേക്കാള്‍ വളരെ കൂടുതല്‍ വനമുള്ള കേരളത്തില്‍ ഇനിയും അതിന്റെ അളവ് കൂടുന്നത് മനുഷ്യ നന്മയ്ക്കുതകുന്നതല്ല.ഈ വിഷയത്തില്‍ കോണ്‍ഗ്രസുകാരും അവരുടെ ഭൂരിപക്ഷം വരുന്ന കേരളത്തില്‍ നിന്നുള്ള എംപിമാരും രാഷ്ട്രീയം കളിക്കാതെ വിഷയത്തില്‍ സത്യസന്ധത പുലര്‍ത്തണം. കണമലയില്‍ ഉണ്ടായ കാട്ടുപോത്താക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് അധിക സാമ്പത്തിക സഹായം നല്‍ക്കുകയും, ആക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ഉടനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുകയും വേണം. കളക്ടറില്‍ നിക്ഷിപ്തമായ ദുരന്ത നിവാരണ അധികാരം നടപ്പിലാക്കുന്നതിന് ഒരു കേന്ദ്ര നിയമവും തടസ്സമല്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.കര്‍ക മാര്‍ച്ച് കേരളാ കോണ്‍സ് എം പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ സാജന്‍ കുന്നത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു. മാലേത്ത് പ്രതാപചന്ദ്രന്‍,ദ.ജേക്കബ്, ഡാന്റീസ് കൂനാനിക്കല്‍ , ഗജ. ജോസഫ്, ജോയി നടയില്‍, ടോമി ഇടയോടി, ജേസ് സി കല്ലൂര്‍, മത്തച്ചന്‍ പ്ലാത്തോട്ടം, ആന്റണി അറയ്ക്ക പറമ്പില്‍ ,രാജു കുന്നേല്‍, ജോയി പീലിയാനി ക്കല്‍, ജോളി ഡൊമിനിക്,ബിനോ ജോണ്‍ ,ജയ്‌സണ്‍ കുന്നത്തു , മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, സണ്ണി വാവലാങ്കല്‍, കെ.ഭാസ്‌കരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.