Wednesday, April 24, 2024
indiaNewspolitics

തിരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് വിജത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിരതയ്ക്കും വികസനത്തിനും വോട്ട് രേഖപ്പെടുത്തിയതിന് ത്രിപുരയിലെ ജനങ്ങള്‍ക്കും നാടിനെയും ജനങ്ങളെയും സേവിക്കാന്‍ മറ്റൊരു അവസരം കൂടി ബിജെപി സഖ്യത്തിന് നല്‍കിയതിന് നാഗാലാന്‍ഡ് ജനങ്ങളോടും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മേഘാലയ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കാര്യകര്‍ത്താക്കളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ട്. മേഘാലയയുടെ വികസനത്തിന് കഠിനമായി പരിശ്രമിക്കുകയും സംസ്ഥാനത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 2023ല്‍ നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണം ഇതോടെ പൂര്‍ത്തിയായിരിക്കുകയാണ്.