Sunday, May 5, 2024
indiaNewspoliticsworld

ശ്രീലങ്കയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ കരകയറ്റാന്‍ വീണ്ടും സഹായഹസ്തവുമായി ഇന്ത്യ.

ശ്രീലങ്കയുടെ അടിയന്തര അഭ്യര്‍ത്ഥനകളോട് ഇന്ത്യ ഉടനടി പ്രതികരിക്കുകയും കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം നല്‍കുകയും ചെയ്തു.

ഈ വര്‍ഷം ജനുവരി മുതല്‍, ഇന്ത്യ ശ്രീലങ്കയ്ക്കായി 2.5 ബില്യണ്‍ ഡോളറാണ് സഹായമായി നല്‍കിയത്. ഫെബ്രുവരിയില്‍ 500 മില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ധന വായ്പ ഒപ്പുവെച്ചു.

150,000 ടണ്ണിലധികം ജെറ്റ് ഏവിയേഷന്‍ ഇന്ധനം, ഡീസല്‍, പെട്രോള്‍ എന്നിവയും നല്‍കി. ഭക്ഷണം, മരുന്ന്, അവശ്യസാധങ്ങള്‍ എന്നിവയ്ക്കായി 1 ബില്യണ്‍ യുഎസ് ഡോളറിന്റെ മറ്റൊരു വായ്പ കഴിഞ്ഞ മാസം ഒപ്പുവെച്ചു ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബഗ്ലേ പറഞ്ഞു.

വായ്പ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ആദ്യ അരി ചാക്കുകള്‍ ഉടന്‍ ശ്രീലങ്കയിലെത്തുമെന്നും ബഗ്ലേ അറിയിച്ചു.

കൂടാതെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 400 ബില്യണ്‍ ഡോളറിന്റെ കറന്‍സി സ്വാപ്പ് നീട്ടിയിട്ടുണ്ട്. രൂക്ഷമായ പവര്‍ കട്ടിന് സാക്ഷ്യം വഹിക്കുന്ന ശ്രീലങ്കയുടെ വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാന്‍ ഇന്ത്യ 40,000 മെട്രിക് ടണ്‍ ഡീസലാണ് ഇന്നലെ എത്തിച്ചത്.

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയെ കരകയറ്റാന്‍ ഇന്ത്യ നീട്ടിയ സഹായ ഹസ്തം ശ്രീലങ്കന്‍ ജനത തൊഴുകൈയ്യോടെയാണ് സ്വീകരിക്കുന്നത്.