Tuesday, May 14, 2024
keralaNewsUncategorized

ഗൗരി ലക്ഷ്മിയുടെ ചികിത്സക്ക് 12 കോടി കൂടി വേണം

പാലക്കാട്: ഗൗരി ലക്ഷ്മിയുടെ ചികിത്സക്ക് 12 കോടി കൂടി വേണം.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ഷൊര്‍ണൂര്‍ കല്ലിപ്പാടം സ്വദേശി ഗൗരി ലക്ഷ്മിയുടെ ചികിത്സക്ക് 12 കോടി കൂടി വേണം.

ഇതുവരെ നാല് കോടിയോളം രൂപയാണ് ലഭിച്ചത് . 18 ദിവസത്തിനുള്ളില്‍ 12 കോടി രൂപ കൂടി കണ്ടെത്താനായാല്‍ മാത്രമേ ഗൗരിയുടെ ചികിത്സക്കുള്ള മരുന്ന് വിദേശത്ത് നിന്നും എത്തിക്കാന്‍ സാധിക്കുകയുള്ളൂ.

അടുത്ത മാസം രണ്ടിന് ഗൗരി ലക്ഷ്മിയുടെ രണ്ടാം പിറന്നാളാണ്. ഗൗരിയുടെ ഈ ചിരി മായാതിരിക്കാന്‍ ഇനിയും വേണം 12 കോടി രൂപ.

പാതി തളര്‍ന്ന ശരീരവുമായി മകളുടെ ചികിത്സക്ക് വേണ്ടിയുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അച്ഛന്‍ ലിജു.

 

നാല് ദിവസത്തിനുള്ളില്‍ സുമനസുകള്‍ ഗൗരിയുടെ ചികിത്സക്കായി നാല് കോടി രൂപ നല്‍കി. 18 ദിവസത്തിനുള്ളില്‍ ബാക്കി പണം കൂടി കണ്ടെത്തി മരുന്നിനായി ഓര്‍ഡര്‍ നല്‍കണം. രണ്ട് വയസു പൂര്‍ത്തിയാകും മുന്‌പേ ചികിത്സ തുടങ്ങിയാലേ ഗൗരി ജീവിതത്തിലേക്ക് പിച്ചവച്ചു നടക്കുകയുള്ളു. കനിവ് വറ്റാത്ത മനുഷ്യരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

BANK ACCOUNT DETAILS………….

Liju K.L
Punjab national bank
Kulapully branch
Account no. 4302001700011823
IFSC Code PUNB0430200
Google pay 9847200415

…………………………………………… 

Gowri Lakshmi Chikiltsa sahaya samithi
SBI Shornur branch
Account no. 40887974408
Ifsc code SBIN0070787