Monday, April 29, 2024
Local NewsNews

ശ്രീകൃഷ്ണ ജയന്തി: മുക്കൂട്ടുതറയില്‍ സ്വാഗതസംഘം രൂപീകരിച്ചു

മുക്കൂട്ടുതറ : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം മുക്കൂട്ടുതറ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ മുക്കൂട്ടുതറയില്‍ സ്വാഗതസംഘം രൂപീകരിച്ചു.തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രയോഗം പ്രസിഡന്റ് കെ കെ മോഹന്‍ദാസ് കിഴക്കേതില്‍ രക്ഷാധികാരി, സുരേഷ് ബാബു ചെമ്പനാല്‍ അധ്യക്ഷന്‍, കെ പി രഘു സാരംഗ് ആഘോഷ പ്രമുഖ് എന്നിവരടക്കം 51 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു .                                                 ശോഭ യാത്രയോടനുബന്ധിച്ച് ഗോപിക നൃത്തം, ഉറിയടി, അവല്‍ പൊതി വിതരണം, ഭജന, അവതാര പൂജ , അവതാര ദര്‍ശനവും ഉണ്ടാകും. ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 21 കരകളില്‍ നിന്നായി ശോഭ യാത്രകള്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ സംഗമിക്കുമെന്നും ആഘോഷ പ്രമുഖ് പറഞ്ഞു.                                                          സെപ്റ്റംബര്‍ 6 നാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടക്കുന്നത് .