Thursday, May 16, 2024
keralaLocal NewsNews

പട്ടികവർഗ്ഗ വിഭാഗക്കാരിയായ  വിമുക്തഭടന്റെ വിധവക്ക് പെൻഷൻ വാങ്ങാൻ തടസ്സമായി പരീക്ഷാഭവൻ 

പരീക്ഷാഭവന്റെ അവഗണനയും  – പിടിവാശിയും .
എരുമേലി : പരീക്ഷാഭവന്റെ അവഗണനയും  – പിടിവാശിയും മൂലം പട്ടികവർഗ്ഗ വിഭാഗക്കാരിയായ വിമുക്തഭടന്റെ വിധവക്ക് പെൻഷൻ വാങ്ങാൻ പരീക്ഷാഭവൻ തടസ്സം നിൽക്കുന്നതായി പരാതി.എരുമേലി തുമരംപാറ സ്വദേശിനി
പായിപ്പാട്ട് വീട്ടിൽ സുശീല മോഹനനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് .കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൈനികെ പെൻഷൻ വാങ്ങുന്നതിനായാണ്  കയ്യിലുണ്ടായിരുന്ന ദ്രവിച്ച എസ് എസ് എൽ സി ബുക്കിന് പകരം ഡ്യൂപ്ലിക്കേറ്റ്എടുക്കാനായി പഠിച്ച സ്കൂൾ അധികൃതർ മുഖാന്തിരം  പരീക്ഷാ ഭവനിലേക്ക് അപേക്ഷ നൽകിയത് .3/6/ 1968 തുമരംപാറ ഗവ. ട്രൈബൽ സ്കൂളിൽ നിന്നും ഒന്നാം ക്ലാസിൽ പഠിക്കുകയും തുടർന്ന് എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ പത്താംക്ലാസിൽ പഠിച്ചതും,  പഴയ എസ് എസ് എൽ സി ബുക്കും, സ്കൂളിലെ റ്റി.സി യടക്കം  സ്കൂൾ അധികൃതർ നൽകിയിട്ടും എസ് എസ് എൽ സി ഡ്യൂപ്ലിക്കേറ്റ് കോപ്പി നൽകാൻ പരീക്ഷാ ഭവൻ തയ്യാറായില്ലന്ന് പൊതുപ്രവർത്തകനായ ലൂയിസ് ഡേവിഡ്  പറഞ്ഞു . സാധാരണ നിലയിൽ ഇത്തരം കേസുകളിൽ സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണത്തോടെ അപേക്ഷകർക്ക് ഡ്യൂപ്ലിക്കേറ്റ് നൽകുകയാണ് പതിവെന്നും സ്കൂൾ അധികൃതർ പറഞ്ഞു . എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇവരുടെ അപേക്ഷ  ഒന്നാം ക്ലാസിലെ ഒരു രേഖയില്ലെന്ന് കാട്ടി മടക്കി അയക്കുകയാണ് .എസ് റ്റി വിഭാഗത്തിൽപ്പെട്ട വിധവയായ വീട്ടമ്മക്ക് അവകാശപ്പെട്ട പെൻഷൻ വാങ്ങാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണിവർ . അഞ്ച് വർഷം സൈന്യത്തിൽ ജോലി ചെയ്ത സൈനികന്റെ വിധവയാണെന്നുള്ള കാർഡ് വരെ നൽകിയിട്ടും നടപടി സ്വീകരിക്കാതെ പരീക്ഷാഭവന്റെ അവണനെക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെന്നും ലൂയിസ് ഡേവിഡ് പറഞ്ഞു . എന്നാൽ സ്കൂൾ അധികൃതർക്ക് അയക്കേണ്ട മറുപടി അപേക്ഷകയ്ക്ക് നേരിട്ടയച്ച നടപടിയും പ്രതിഷേധത്തിന്
വഴിയൊരുക്കിയിരിക്കുകയാണ് .അടിയന്തിര സ്വഭാവം കണക്കിലെടുത്ത് അപേക്ഷയും മറ്റ് രേഖകളും സഹിതം സ്കൂൾ അധികൃതർ വീണ്ടും അയക്കുമെന്നും അധികൃതർ പറഞ്ഞു .