Thursday, May 9, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം ;കരാറുകാര്‍ എത്തിയില്ല എരുമേലിയില്‍ ലേലം നടന്നില്ല .ആശങ്കയോടെ ദേവസ്വം ബോര്‍ഡും കരാറുകാരും

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം നടത്തിയ എരുമേലിയിലെ ലേലം കരാറുകാര്‍ എത്താത്തതിനെ തുടര്‍ന്ന് നടന്നില്ല.ദേവസ്വം ബോര്‍ഡിന്റെ പ്രധാന വരുമാനങ്ങളില്‍ ഒന്നായ എരുമേലിയിലെ തീര്‍ത്ഥാടന കാലയളവിലേക്കായി അറുപത് ഐറ്റത്തിന്റെ
ലേലമാണ് ഈ ടെന്‍ഡര്‍ വഴി കഴിഞ്ഞ ദിവസം നടത്തിയത്. എന്നാല്‍ ഒരെണ്ണം പോലും പിടിക്കാന്‍ കരാറുകാര്‍ എത്താതിരുന്നത് ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയിലാക്കിയത്.എരുമേലിയിലെ പ്രധാന ലേലങ്ങളായ തേങ്ങ 51 ലക്ഷം, പാര്‍ക്കിംഗ് 38 ലക്ഷം, മൂന്നോളം ശൗചാലയങ്ങള്‍ 44 ലക്ഷം അടക്കം കഴിഞ്ഞവര്‍ഷം
മൂന്നര കോടിയിലധികം രൂപ ദേവസ്വം ബോര്‍ഡിന് ലേലയിനത്തില്‍ തന്നെ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ തീര്‍ഥാടകര്‍ എത്തുമോ -ഇല്ലയോ എന്നുള്ള ആശങ്കയാണ് ലേലത്തില്‍ കരാറുകാര്‍ എത്താതിരുന്നത്.കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ സര്‍ക്കാര്‍ പ്രതിദിനം 1000 പേരും,ശനി/ഞായര്‍ ദിവസങ്ങളില്‍ -2000 പേര്‍,മകരവിളക്കിന്-5000 പേര്‍ എന്നിങ്ങനെ ദര്‍ശനത്തിനായി അനുമതി നല്‍കിയിരിക്കുന്നത്.
പോലീസിന്റെ വെര്‍ശ്വല്‍ ക്യൂവില്‍ അതിനുള്ള ബുക്കിംഗും ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ദിവസേന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിയിരുന്ന ഇവിടെ ആയിരം പേര്‍ എന്നുള്ളത് ദേവസ്വം ബോര്‍ഡിനും,കരാറുകാര്‍ക്കും വന്‍ നഷ്ടമാണ് വരുത്തുക. ആചാര അനുഷ്ഠാനങ്ങള്‍ ഭാഗമായുള്ള എരുമേലി പേട്ടതുള്ളല്‍ പോലും നിയന്ത്രണത്തിന് വിധേയമാക്കുമ്പോള്‍ മറ്റു കടക്കാര്‍ക്കും നഷ്ടമാണ് ഉണ്ടാകുന്നത്.
പ്രോട്ടോകോള്‍ പരിഗണിച്ച് കൂടുതല്‍ തീര്‍ത്ഥാടകരെ എത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് ദേവസ്വം ബോര്‍ഡും നാട്ടുകാരും വിശ്വസിക്കുന്നത് .എന്നാല്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുദ്ധകാല അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുത്താല്‍ പോലും ലേലക്കാര്യത്തില്‍ ബോര്‍ഡിന് നഷ്ടം ഉണ്ടാകുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.ശബരിമല തീര്‍ത്ഥാടനത്തിന് യാത്രക്കാര്‍ എത്തുന്നത് സംബന്ധിച്ചുള്ള ആശങ്കയാണ് കരാറുകാരുടെയും ലേലത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കാരണം .തീര്‍ത്ഥാടകര്‍ എത്താതിരുന്നാല്‍ ദേവസ്വം ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.ഇത് ദൈനംദിന പ്രവര്‍ത്തനത്തെ മാത്രമല്ല മറ്റ് ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെയും , ഉദ്യോഗസ്ഥരെയും, ജീവനക്കാരെയും സാരമായി ബാധിക്കുകയും ചെയ്യും.എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും തീര്‍ത്ഥാടകരെ വരവേല്‍ക്കാനും ദേവസ്വം ബോര്‍ഡ് ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്.

കോവിഡ് പ്രോട്ടോകോള്‍ നിന്റെ പേര് പേര് ശബരിമല ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.ശബരിമല ദര്‍ശനത്തിന് തീര്‍ത്ഥാടക തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.കോവിഡിന്റെ പരിശോധന തീര്‍ത്ഥാടകരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.ശബരിമല തീര്‍ത്ഥാടകര്‍ക്ക് കോവിഡ് പരിശോധന അടക്കം സൗകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് സര്‍ക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു…

ജി . രാമന്‍ നായര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്.

ദേവസ്വം ബോര്‍ഡ് നിലവിലെ പ്രതിസന്ധി സര്‍ക്കാരും ദേവസ്വം ബോര്‍ഡും വരുത്തിവെച്ച വിനയാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ബിജെപി ഉപാധ്യക്ഷനുമായ ജി.രാമന്‍ നായര്‍ പറഞ്ഞു.ശബരിമലയില്‍ തീര്‍ത്ഥാടകരുട എണ്ണം കുറഞ്ഞാല്‍ ലേലം നടക്കാത്ത സാഹചര്യം ഉണ്ടാവുകയും അതുമൂലം ദേവസ്വം ബോര്‍ഡിനേയും, കരാറുകാരേയും മറ്റു കച്ചവടക്കാരെയും വന്‍ നഷ്ടത്തിലാകും.നഷ്ടങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൈക്കൊള്ളണം.കോവിഡിനേക്കാള്‍ ഭയാനകമായ രീതിയിലാണ് സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടകരെ ഉപദ്രവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കോവിഡ് പ്രകാരവും, മറ്റ് അടിസ്ഥാന സൗകര്യവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശശി കൊമ്പത്ത് ദേവസ്വം ബോര്‍ഡ് കരാറുകാരന്‍

എരുമേലി .ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടന എണ്ണം നിയന്ത്രിക്കപ്പെടുന്നത് കരാറുകാരെ വന്‍ നഷ്ടത്തില്‍ ആകുമെന്ന് എരുമേലിയിലെ കരാറുകാരനായ ശശി കൊമ്പത്ത് പറഞ്ഞു. കഴിഞ്ഞ തീര്‍ത്ഥാടന വേളയില്‍ ഫെബ്രുവരി മാസത്തെ മാസപൂജ മാത്രമാണ്.
പിന്നീട് ലോക് ഡൗണ്‍ ഉണ്ടായ തോടുകൂടി കച്ചവടം ചെയ്യാന്‍ സാധിച്ചിട്ടില്ല.12 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞതവണ നഷ്ടം.ബാങ്ക് ലോണും സ്വര്‍ണം പണയം വച്ചുമാണ് പല കരാറുകാരും ലേലം പിടിക്കുന്നത് .തീര്‍ഥാടകരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ലേലം പിടിച്ചാല്‍ വന്‍ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കരാറുകാരുടെ നഷ്ടത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദേവസ്വംബോര്‍ഡിന് പരാതി നല്‍കിയെങ്കിലും തീരുമാനം ഉണ്ടായില്ല.കൊവിഡ് പ്രോട്ടോകോള്‍ മാനദണ്ഡം പൂര്‍ണമായും പാലിച്ച് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയാല്‍ മാത്രമേ ലേല കാര്യത്തില്‍ ഉള്‍പ്പെടാന്‍ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.

സുനില്‍ വൈദ്യര്‍ എള്ളുതോട്ടില്‍ കോയിക്കക്കാവ്.

പരമ്പരാഗത കാനനപാതയിലെ താമസക്കാരന്‍ .കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പരിശോധനകള്‍ നടത്തി ശബരിമലയില്‍ കൂടുതല്‍,തീര്‍ഥാടകരെ എത്തിക്കാന്‍ സര്‍ക്കാരും -ദേവസ്വം ബോര്‍ഡും തയ്യാറാകണം . കടകള്‍ കച്ചവടത്തിനായി ലേലം ചെയ്യുന്നതിന് പകരം അന്നധാന വിതരണത്തിനായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.