Thursday, May 16, 2024
keralaNews

ഒരു വനിതാ പ്രവര്‍ത്തകയെയും താന്‍ അപമാനിച്ചിട്ടില്ല ; മദ്യപിച്ചിട്ടില്ലെന്ന് തെളിയിക്കും

ഒരു വനിതാ പ്രവര്‍ത്തകയെയും താന്‍ അപമാനിച്ചിട്ടില്ലെന്ന് നടന്‍ ജോജു ജോര്‍ജ്. ഈ അവസരത്തില്‍ എന്നല്ല ഒരവസരത്തിലും സ്ത്രീകളോട് മോശമായി പെരുമാറില്ല. എനിക്ക് അവരുടെ വില അറിയാം. മദ്യപിച്ചിട്ടില്ലെന്ന് തെളിയിക്കും. എങ്കിലല്ലേ ഞാന്‍ പറയുന്നതിന് വില വരൂവെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. മദ്യപിച്ചാണ് താന്‍ ബഹളമുണ്ടാക്കിയതെന്ന എറണാകുളം ഡിസിസി പ്രസിഡന്റിന്റെ വാദം തെറ്റാണ്. അഞ്ചു വര്‍ഷമായി മദ്യപാനം നിര്‍ത്തിയിട്ട്. ചെയ്തതില്‍ തെറ്റില്ലെന്നും ആരോടും മാപ്പ് പറയില്ലെന്നും ജോജു കൂട്ടിച്ചേര്‍ത്തു.