Tuesday, May 7, 2024
Local NewsNews

എരുമേലിയില്‍ നിന്നും രണ്ടരക്കോടിയുടെ ചന്ദനം മറയൂരില്‍ എത്തിച്ചു

എരുമേലി: എരുമേലി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ നിന്നും വിവിധ കേസുകളില്‍ തൊണ്ടിമുതലായി പിടിച്ചെടുത്ത 2415 കിലോ ചന്ദനം എരുമേലില്‍ നിന്നും മറയൂരില്‍ എത്തിച്ചു. സ്വകാര്യ ലോറിയിലും വനം വകുപ്പ് വാഹനത്തിലുമായാണ് ചന്ദനം ഇന്ന് എത്തിച്ചത് .                                                                     എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ജയന്‍ , പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍ അജയ്, വണ്ടംപതാല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ വി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ചന്ദനം മറയൂരില്‍ എത്തിച്ചത് . മാര്‍ക്കറ്റില്‍ 2.5 കോടികളുടെ രൂപ വിലമരുമെന്നും ഇവര്‍ പറഞ്ഞു.