Connect with us

Hi, what are you looking for?

kerala

ശിക്ഷായിളവ്; മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലംമാറ്റം

വടകര: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മനോജിന്റെ ശിക്ഷായിളവുമായി ബന്ധപ്പെട്ട് കെകെ രമ എംഎല്‍എയുടെ മൊഴിയെടുത്ത എഎസ്‌ഐക്ക് സ്ഥലംമാറ്റം. കൊളുവല്ലൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ശ്രീജിത്തിനെയാണ് സ്ഥലംമാറ്റിയത്. വയനാട്ടിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്. ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുളള നീക്കം വിവാദമായതിനെ തുടര്‍ന്നാണ് നടപടി.സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ഇവരുടെ പട്ടികയിലേക്ക് ടിപി കേസ് പ്രതികളുടെ പേരും ഉള്‍പ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെകെ രമ എംഎല്‍എയുടെ മൊഴിയെടുക്കാന്‍ പൊലീസ് വിളിച്ചതോടെയാണ് അതീവ രഹസ്യമായി നടത്തിയ നീക്കം പുറത്തറിയുന്നത്.ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ നീക്കമില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് പ്രതികളുടെ ശിക്ഷാ ഇളവിനായി മൊഴിയെടുക്കാന്‍ പോലീസ് ബന്ധപ്പെട്ടതായി കെകെ രമ പറഞ്ഞതോടെ സര്‍ക്കാരിന്റെ ആ വാദവും പൊളിഞ്ഞു. നിയമസഭയിലും സര്‍ക്കാര്‍ പ്രതിരോധത്തിലായി.

തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപെടാന്‍ നീക്കം നടത്തിയെങ്കിലും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെകെ രമ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ട് കണ്ട് കത്ത് നല്‍കിയിരുന്നു. ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികളെ കുറുക്ക് വഴിയിലൂടെ ശിക്ഷ ഇളവ് നല്‍കാനുള്ള നടപടി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...