Friday, May 3, 2024
Newspoliticsworld

വിശ്വപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

ചെക്കോസ്ലോവാക്യ എഴുത്തിലൂടെ പോരാട്ടം നടത്തിയ ലോക പ്രശസ്ത ചെക്ക് സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) വിട പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 1984 -ല്‍ പ്രസിദ്ധീകരിച്ച പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ‘ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിംഗ്’ എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. 1929 ഏപ്രില്‍ ഒന്നിന് ചെക്ക് നഗരമായ ബ്രണോയിലായിരുന്നു മിലന്‍ കുന്ദേരയുടെ ജനനം. എഴുത്തിലെ നിലപാടുകള്‍ കാരണം 1879 ല്‍ കമ്യൂണിസ്റ്റ് ഭരണ കാലത്ത് അദ്ദേഹത്തിന് പൗരത്വം നിഷേധിക്കപ്പെട്ടു. പിന്നാലെ കുന്ദേരയുടെ കൃതികള്‍ ചെക്കോസ്ലോവാക്യയില്‍ നിരോധിക്കപ്പെട്ടു. 1975 -ല്‍ ഫ്രാന്‍സില്‍ അഭയം നേടിയ അദ്ദേഹത്തിന് 1981-ല്‍ ഫ്രഞ്ച് പൗരത്വം ലഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ലാണ് ചെക്ക് സര്‍ക്കാര്‍ വീണ്ടും പൗരത്വം നല്‍കിയത്. 1948 -ല്‍ ചെക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.1950 -ല്‍ പാര്‍ട്ടി പുറത്താക്കി. 1953 -ല്‍ മാന്‍ എ വൈഡ് ഗാര്‍ഡന്‍ എന്ന പേരില്‍ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയവയാണ് മറ്റു പ്രശസ്ത കൃതികള്‍. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്‌നിഫിക്കന്‍സ് ആണ് അവസാനത്തെ നോവല്‍.