Friday, May 17, 2024
keralaNews

ആശുപത്രിയില്‍ വയറുവേദനയുമായെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ചു

തൃശ്ശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ യുവതി പ്രസവിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. വയറ് വേദനയ്ക്ക് യുവതി ഡോക്ടറെ കണ്ടിരുന്നു. ഗര്‍ഭധാരണമാണോയെന്ന് സംശയം തോന്നിയ ഡോക്ടര്‍ ഇത് ഉറപ്പിക്കാനായി യുവതി യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യൂറിന്‍ ശേഖരിക്കാനായി ശുചിമുറിയില്‍ പോയ യുവതി ഇവിടെ വച്ച് പ്രസവിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടന്‍ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും അമ്മക്കും കുഞ്ഞിനും ആവശ്യമായ പരിചരണം ഉറപ്പാക്കി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.