Wednesday, May 15, 2024
keralaNews

ചേനപ്പാടിയില്‍ ഹിന്ദുസ്ഥാന്‍ ഫാർമസി കോളേജിന്റെ മതിലും ഗെയ്റ്റും തകര്‍ത്തു.

  • 25 ലധികം വരുന്ന സംഘം ചേനപ്പാടിയിൽ ഹിന്ദുസ്ഥാൻ  കോളേജിന്റെ മതിലും ഗെയ്റ്റും തകർത്തു. 
  • 10 ലക്ഷം രൂപ നഷ്ടമെന്ന് കോളേജ് .
എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിൽ ചേനപ്പാടിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ഫാർമസി കോളേജിന്റെ  മതിലും,ഫില്ലറും ഗെയ്റ്റും ഒരു സംഘമാളുകൾ  തകർത്തു.കഴിഞ്ഞ  രണ്ടു ദിവസങ്ങളിലായി  രാത്രിയിലാണ് 25 ലധികം വരുന്ന സംഘം മതിൽ തകർത്തെന്നും കോളേജ് ചെയർമാൻ
ഗോകുൽ .ജി കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.കോളേജിന്റെ പ്രവേശന കവാടത്തിനോട് ചേർന്നുള്ള ആറ് അടിയോളം ഉയരമുള്ളതും 250 അടിയിലധികം നീളത്തിലുള്ള മതിലാണ് തകർത്തത് .10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായും അദ്ദേഹം പറഞ്ഞു.കോളേജിനോട് ചേർന്നുള്ള ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് റോഡ് നിർമ്മിക്കുന്നതിനാണ് കോളേജിന്റെ  മതിൽ
പൊളിച്ചതെന്നും ഇത് സംബന്ധിച്ച് എരുമേലി പോലീസിലടക്കം ഉന്നതാധികാരികൾക്ക് പരാതി നൽകിയതായും ഗോകുൽ . ജി പറഞ്ഞു .  കോളേജിന് സമീപത്തുള്ള  വീട്ടുകാർ വഴിക്ക് വീതി കൂട്ടുന്നതിനായാണ് ഇരുവ കയ്യാല പൊളിച്ചെതെന്നും കേസെടുത്തതായും പോലീസ് പറഞ്ഞു.