Sunday, April 28, 2024
keralaNews

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു.

ചേര്‍ത്തല ഡെങ്കിപ്പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീവരാഹത്തില്‍ ലാപ്പള്ളി മഠം മനോജ് – രോഗിണി ദമ്പതികളുടെ മകള്‍ സാരംഗി (8) ആണ് മരിച്ചത്. വെള്ളിയാകുളം ഗവ. എല്‍പി സ്‌കൂള്‍ മുന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പനിയെത്തുടര്‍ന്ന് ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി കൂടിയതിനെത്തുടര്‍ന്ന് ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി മരിച്ചു.