Sunday, May 5, 2024
keralaNews

വാഹനാപകടത്തില്‍ യുവാവ് മരിച്ചു.

തിരുവനന്തപുരം ആര്യനാട് താന്നിമൂട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചേരപ്പള്ളി അനീഷ് ഭവനില്‍ ജി.ഹരീഷ് (28) ആണ് മരിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിര്‍ദിശയില്‍നിന്നു വന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പെയിന്റിങ് തൊഴിലാളി ആയിരുന്നു. പിതാവ്: ജ്ഞാനദാസ്. മാതാവ്: ഉഷ. സഹോദരന്‍: അനീഷ്.