Monday, May 6, 2024
keralaNewsUncategorized

ദിവ്യാംഗനില്‍ നിന്ന് വാങ്ങിയ കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശൂര്‍: ദിവ്യാംഗനില്‍ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. തൃശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വര്‍ഗീസാണ് പിടിയിലായത്. ദിവ്യാംഗനായ രാജു എന്ന വ്യക്തിയുടെ പക്കല്‍ നിന്നുമാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ആധാരം പോക്കുവരവ് ചെയ്യുന്നതിനായാണ് വര്‍ഗീസ് രാജുവിന്റെ പക്കല്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത്.