Friday, May 10, 2024
HealthkeralaNews

വാക്‌സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും

മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്‌സീന്‍ എടുക്കണമെന്നും വാക്‌സീന്‍ എടുക്കാത്തവര്‍ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാര്‍ഗരേഖയെന്നും മന്ത്രി പറഞ്ഞു.