Monday, May 20, 2024
keralaNews

മലമ്പുഴ ഡാം നാളെ തുറക്കും

മലമ്പുഴ: കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കാരണം മലമ്പുഴ ഡാം നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് തുറക്കും. നാളെ രാവിലെ 10 മുതല്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ജില്ലാ കളക്ടറാണ് ഡാം തുറക്കാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവിട്ടത്.മലമ്പുഴ ഡാമില്‍ നിന്ന് പുഴയിലേക്ക് നാളെ മുതല്‍ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതല്‍ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവില്‍ വെള്ളം തുറന്നു വിടുകയെന്നും കളക്ടര്‍ അറിയിച്ചു.