Friday, May 10, 2024
HealthkeralaNews

ലഹരിക്ക് അടിമകളായി യുവ ഡോക്ടര്‍മാരും

കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് സംഘം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എക്സൈസിന്റെ കണ്ടെത്തല്‍. യുവ ഡോക്ടര്‍മാരില്‍ പലരും ലഹരിക്കടിമകളാണ്. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കൊല്ലം തുടങ്ങി സംസ്ഥാനത്തെ മിക്ക മെഡിക്കല്‍ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സിന്തറ്റിക് ലഹരിമരുന്നും കഞ്ചാവുമാണ് ഇവര്‍ക്കിടയില്‍ കൂടുതല്‍ പ്രചരിക്കുന്നത് എന്നാണ് കണ്ടെത്തല്‍.