Monday, May 20, 2024
keralaNewsObituary

സംസ്‌ക്കാരം തിരുവല്ലയില്‍ നടക്കും

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ  സംസ്‌ക്കാരം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് തന്നെ നടത്തും. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സിനഡിന്റേതാണ് തീരുമാനം. എട്ടു മുതല്‍ പത്തു ദിവസത്തിനുള്ളിലാകും ചടങ്ങ് നടക്കുക. ഇതിനായി ഭൗതിക ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന തീയതി നാളെ തീരുമാനിക്കും. ഭൗതിക ശരീരം വിട്ടുകിട്ടാനും ഇന്ത്യയിലേക്ക് കൊണ്ടുവരാനും അമേരിക്കന്‍ അധികൃതരുമായി നടപടികള്‍ തുടങ്ങിയെന്ന് സിനഡ് അറിയിച്ചു. പുതിയ മെത്രാപ്പൊലീത്തയെ തെരെഞ്ഞടുക്കുന്നത് വരെ താത്കാലിക ഭരണ ചുമതല ഒന്‍പത് അംഗ ബിഷപ്പ് കൗണ്‍സിലിന് സിനഡ് കൈമാറി. സാമുവേല്‍ മോര്‍ തിയൊഫിലോസ് എപ്പിസ്‌കോപ്പ ഈ ബിഷപ്പ് കൗണ്‍സിലിനെ നയിക്കും.