Tuesday, April 30, 2024
keralaLocal NewsNews

കാനനപാത തുറന്നില്ലെങ്കിൽ വിലക്ക് ലംഘിച്ച് പാതയിലൂടെ  ദർശനം നടത്തും : ഹിന്ദു ഐക്യവേദി 

എരുമേലി: ഭക്തർക്ക് ആചാരം പാലിച്ച് കാനനപാതവഴിയാത്ര ചെയ്യാൻ അനുവദിക്കാത്ത പക്ഷം ധനുമാസം – 1 (ഡിസംബർ – 16)ന് യാത്ര വിലക്ക് ലംഘിച്ച്    കാനന പാതയിലൂടെ അയ്യപ്പഭക്തർ ശബരിമല ദർശനം നടത്തുമെന്ന്  ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്സ്.ബിജു പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതൃത്വത്തിൽ എരുവേലി ദേവസ്വം ഓഫീസിലേക്ക് നടത്തിയ മാർച്ചും, നാമജപയജ്ഞവും ഉദ്ഘാടനം ചെയ്തു  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.    ആചാരം പാലിച്ച് തീർത്ഥാടനം നടത്താൻ ഭക്തരെ അനുവദിക്കുക, തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, പരമ്പരാഗത കാനനപാത തുറന്ന് കൊടുക്കുക, ഹലാൽ ശർക്കര ഉപയോഗിച്ച് തയ്യാറാക്കിയ അരവണ വിൽപ്പന നിർത്തുക, ഹലാൽ ശർക്കര കമ്പനിയെ കരിമ്പട്ടികയിൽ ഉൽപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം . ശബരിമല തീർത്ഥാടനത്തിൻ്റെ പുണ്യം ആചാരം പാലിച്ചുള്ള ദർശനമാണെന്നിരിക്കെ ആചാരപാലനത്തിനു സർക്കാർ തന്നെ വിലക്ക് ഏർപ്പെടുത്തുകയാണ്. തീർത്ഥാടനത്തിന് മുന്നൊരുക്കങ്ങൾ നടത്താൻ ബാധ്യതപ്പെട്ട സർക്കാരും ദേവസ്വം ബോർഡും യാതൊരു ക്രമീകരണങ്ങളും നടത്താൻ തയ്യാറായില്ല. പരമ്പരാഗത കാനനപാതായാത്രയും, നീലിമലകയറ്റവും നിരോധിച്ച സർക്കാർ തീർത്ഥാടനത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇതര മത പ്രാർത്ഥനകൾ ക്ഷേത്രാങ്കണത്തിൽ അനുവദനീയമല്ലാ എന്നതാണ് ക്ഷേത്രരാധനാ ക്രമങ്ങൾ എന്നിരിക്കെ മറ്റൊരു മത ശാസനത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ശർക്കര ഉപയോഗിച്ച് തയ്യാറാക്കിയ അരവണ പായസം ഭഗവാന് നേദിച്ചു എന്നത് അക്ഷന്തവ്യമായ തെറ്റാണ്. ഹലാൽ ശർക്കര കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരവും ശുദ്ധികലശപ്രായഛിത്തചിലവും ഈടാക്കണമെന്നും ഇ.എസ്സ് .ബിജു പറഞ്ഞു.  ധർണ്ണയിൽ താലൂക്ക് പ്രസിഡൻ്റ് പി.എസ് . ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു,  എ.വി സുനീഷ് സ്വാഗതം പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി കെ.യൂ ശാന്തകുമാർ മുഖ്യ പ്രഭാഷണം നടത്തി, എസ്.  മനോജ് അയ്യപ്പസേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറി, പ്രൊഫസർ റ്റി ഹരിലാൽ, ബിന്ദു മോഹൻ, അനിതാ ജനാർദ്ദനൻ, സി എസ് നാരായണൻകുട്ടി, പി എൻ വിക്രമൻ നായർ, പി കെ ശശിധരൻ,ശാന്തമ്മ കേശവൻ, സിന്ധു ജയേന്ദ്രൻ,ടി ഡി പ്രശാന്ത്, എസ് രവീന്ദ്രൻ പിള്ള, പ്രഭാ എരുമേലി എന്നിവർ പങ്കെടുത്തു .