Sunday, May 5, 2024
keralaNewspolitics

ലോക്‌സഭ തെരഞ്ഞെടുപ്പ് : സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി. തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വി. എസ്. സുനില്‍കുമാര്‍, മാവേലിക്കരയില്‍ സി.എ അരുണ്‍കുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം.