Saturday, May 4, 2024
keralaNewspolitics

പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ കൂട്ട നടപടി

ഒറ്റപ്പാലം: പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ 8 മണ്ഡലം കമ്മറ്റികള്‍ പിരിച്ചു വിട്ടു. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിലാണ് നടപടി. വെള്ളിനേഴി, ഷൊര്‍ണ്ണൂര്‍, പറളി, പാലക്കാട് സൗത്ത്, മേലാര്‍ക്കോട്, വടവന്നൂര്‍, അയിലൂര്‍ മണ്ഡലം കമ്മറ്റികളാണ് പിരിച്ച് വിട്ടത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ധനേഷ് ലാലാണ് നടപടി എടുത്തത് .  ജില്ലയിലെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നടത്തിയിട്ടുള്ളത്. . ജില്ലാ സമ്മേളനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നടന്നതെന്നും സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിത സംഗമം , ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉള്‍പ്പെടെ ഉള്ള മുഴുവന്‍ പരിപാടികളും പരാജയമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി ശില്‍പ എന്‍എസ് വിശദമാക്കുന്നു.

എന്‍ എസ് ശില്‍പയുടെ കുറിപ്പ് ഇപ്രകാരമാണ്

താങ്കളുടെ ദയ ഞങ്ങള്‍ക്കു വേണ്ട , ഞാനും താങ്കളും അംഗമായ സംസ്ഥാന കമ്മറ്റിയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എത്രയോ ജില്ല പ്രസിഡന്റുമാര്‍ ഈ സംഘടനയെ നയിക്കുന്നു ഏതെങ്കിലും ഒരു സ്ഥലത്ത് ഇത്രയും ദാര്‍ഷ്ട്യത്തോടും അഹങ്കാരത്തോടും കൂടി പെരുമാറുന്ന ഒരു ജില്ല പ്രസിഡന്റിനെ താങ്കള്‍ കണ്ടിട്ട് ഉണ്ടോ….? ഇന്നലത്തെ പുറത്താക്കല്‍ ഉള്‍പ്പെടെ 4 വട്ടമായി ജീവനും ജീവിതവും ഈ പ്രസ്ഥാനത്തിന് വേണ്ടി ചിലവഴിച്ച 43 ഓളം ( കീ പോസ്റ്റിലിരിക്കുന്ന ) ആളുകളെയാണ് രാഷ്ട്രീയ വനവാസത്തിന് ഈ 3 വര്‍ഷത്തിനുള്ളില്‍ ഇദ്ധേഹം അയച്ചത് . ഇദ്ധേഹത്തിനുള്ള വ്യക്തി വിരോധവും വൈരാഗ്യവുമായിരുന്നു പലവരുടെയും സ്ഥാനം ഇദ്ദേഹം കളയാന്‍ കാരണമായത് ..

ഈ 43 ഓളം ആളുകളില്‍ മിക്കവരും മികച്ച സംഘാടകരും പ്രാദേ ശികമായി പാര്‍ട്ടിയുടെ നെടും തൂണുകള്‍ ആയിരുന്നു പലരും. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ്സ് സംവിധാനത്തിനകത്ത് പരസ്പ്പര വൈരാഗ്യവും വിരോധവും വളര്‍ത്തുന്നതിന് നേതൃത്വം കൊടുത്ത ഇദ്ധേഹത്തെ ഇനിയെങ്കിലും ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നേതൃത്വം മാറ്റിയില്ലെങ്കില്‍ വലിയ വില തന്നെ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലയില്‍ കൊടുക്കേണ്ടി വരുമെന്ന് ദനേഷ് ലാല്‍ സുഹൃത്തേ താങ്കളെ ഓര്‍മ്മപ്പെടുത്തുന്നു .ഒരു വനിത സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ എന്റെ സംഘടനാ ജീവിതത്തില്‍ എന്നെ മാനസീകമായും ശരീരികമായും ഇത്രയും അധികം ബുദ്ധിമുട്ടിക്കുകയും തളര്‍ത്തുകയും ചെയ്ത ഒരു നേതാവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ട് ഇല്ല , കാരണം ഒരു ജില്ലാ കമ്മറ്റി യോഗത്തില്‍ അദ്ധേഹത്തിന് എതിരെ സംസാരിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് അതിന് ശേഷം ഒരു കമ്മിറ്റി ക്കു പോലും വിളിക്കാതെയും ഭ്രഷ്ട്ട് കല്‍പ്പിച്ചും ജില്ലയില്‍ ഇറക്കിയ യൂത്ത് ഡയറിയില്‍ എന്റെ പേരും ഫോട്ടോയും മാത്രം ഉള്‍കെള്ളിക്കാതെ അങ്ങേയറ്റം വൈരാഗ്യ ബുദ്ധിയോട് കൂടി പെരുമാറിയ ഇദ്ധേഹത്തിന് ഒരു സംഘടനയെ കൂട്ടി യോജിപ്പിച്ചും ചേര്‍ത്ത് പിടിച്ചും കൊണ്ട് നടക്കാന്‍ കഴിയില്ല എന്ന് ദനേഷ് ലാല്‍ മനസ്സിലാക്കണം.. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ നടന്ന മുഴുവന്‍ മണ്ഡലം ,ബ്ലോക് സമ്മേളനങ്ങള്‍ എല്ലാം ഗ്രൂപ്പ് ചേരി തിരിഞ്ഞാണ് നടന്നത് ,അ ഗ്രൂപ്പും ശ ഗ്രൂപ്പും ചേരി തിരിയാതെ നടന്ന ഒരു മണ്ഡലം ബ്ലോക് സമ്മേളനം പോലും പറയാന്‍ ജില്ലയില്‍ ഇല്ല . സമ്മേളന തുടക്കത്തില്‍ ജില്ലയിലെ പ്രഗല്‍ഭ ഗ്രൂപ്പായ ഢഗ ശ്രീകണ്ഠന്‍ ഗ്രൂപ്പിന്റെ നേതാക്കളായ ജെസീര്‍ക്കയും , അരുണ്‍ കുമാര്‍ ഉള്‍പ്പെടെ അവരുടെ ടീമുമായി ഉള്ള ഒരു ചെറിയ പ്രശ്‌നത്തില്‍ ഇദ്ധേഹത്തിന്റെ ഋഴീ കൊണ്ട് നടന്ന എല്ലാ സമ്മേളനവും ഗ്രൂപ്പില്‍ കലാശിക്കുകയാണ് ഉണ്ടായത് .സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിത സംഗമം,ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉള്‍പ്പെടെ ഉള്ള മുഴുവന്‍ പരിപാടികളും ഫ്‌ലോപ്പ് ആയിരുന്നു എന്ന് താങ്കള്‍ക്ക് അറിയാമല്ലോ .മലബാറില്‍ നിന്ന് തന്നെ 5 ല്‍ താഴെയുള്ള വനിത സംസ്ഥാന ഭാരവാഹികളില്‍ ഒരാളായ എന്നെ പോലും എന്റെ ജില്ലയിലെ വനിതാ സംഗമം ഇയാള്‍ അറിയിക്കുകയോ വിളിക്കുകയോ ചെയ്തില്ല എന്നത് തന്നെ ഇയാളുടെ അസഹിഷ്ണുത എത്രയാണന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതെ ഉള്ളു .ഏത് അഹങ്കാരിക്കും ഏത് ദാര്‍ഷ്ട്യക്കാരനും ഒരു പര്യവസാനമുണ്ട് ആ ഒരു പര്യവസാനത്തിലേക്കാണ് ഇത് നീങ്ങി കൊണ്ടിരിക്കുന്നത് .ഇത് മനസ്സിലാക്കിയ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എല്ലാ ഗ്രൂപ്പ് കാരേയും വിളിച്ച് നേരിട്ട് 12 അസംബ്ലി യോഗത്തില്‍ പങ്കെടുത്ത് ജില്ലയിലെ പ്രധാന യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളോട് സംസാരിച്ചതിന്റെ പുറത്താണ് നമ്മുടെ ജില്ലാ സമ്മേളനം ഭംഗിയായി നടത്താന്‍ നമുക്ക് കഴിഞ്ഞത് , ഈ ജില്ലാ പ്രസിഡന്റ് നേരിട്ട് വിളിച്ചാണ് സമ്മേളനം നടത്തിയിരുന്നതങ്കില്‍ 500 ആള് പോലും തികയുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജില്ലയിലെ സംസ്ഥാന, ജില്ലാ ഭാരവാഹികളോട് യാതൊരുവിധ കൂടിയാലോ ജനകള്‍ ഇല്ലാതെ മുന്നോട്ട് പോകുന്ന ഇദ്ദേഹം ഈ സംഘടനക്ക് ഒരു ഭാരമായി തീരും എന്നതില്‍ യാതൊരു വിധ സംശയവുമില്ല .രാജ്യം മുഴുവന്‍ നിന്ന് കത്തുമ്പൊള്‍ തന്റെ പ്രദേശത്ത് കുളപ്പുള്ളിയില്‍ അല്ലങ്കില്‍ ഷൊര്‍ണൂരില്‍ ഒരു 15 ആളെ കൂട്ടി യൂത്ത് കോണ്‍ഗ്രസ്സിന്റെ ലേബലില്‍ ഒരു പരിപാടി പോലും സംഘടിപ്പിക്കാന്‍ തന്റെ പ്രദേശത്ത് പറ്റാത്ത ഇദ്ദേഹം അജാസും, ജയഘേഷും , സദ്ധാമും പ്രശോഭും ഉള്‍പ്പെടെ ഉള്ളവര്‍ ടൗണില്‍ സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ചിന്റെ മുന്നില്‍ വന്ന് നയിച്ച് ഞാന്‍ ആണ് ഇതിന്റെയെല്ലാം ആള് എന്ന് വരുത്തി തീര്‍ത്ത് നടക്കുന്ന ഇദേഹം നമ്മുടെ സംഘടനയുടെ ശാപമാണന്ന് ദനോഷ് ലാല്‍ താങ്കളെ ഓര്‍മ്മപ്പെടുത്തുന്നു. ഞാന്‍ എഴുതിയ പല വരികളും ശരിയായ ദിശയിലാണോ എന്നറിയണമെങ്കില്‍ ജില്ലയിലെ താങ്കളുടെ സഹ ഭാരവാഹികള്‍ ആയ സംസ്ഥാന ഭാരവാഹികളോട് ഒന്ന് അന്വേഷിക്കുക . തനിക്ക് ഇഷ്ട്ടമില്ലാത്തവരെയും തന്നെ അംഗീകരികാത്തവരെയും നശിപ്പിക്കുക എന്ന ഒരു ടമററശലേെ ഘശില ല്‍ നടക്കുന്ന ഇദ്ധേഹത്തെ എത്രയും പെട്ടന്ന് തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു .നാളെകള്‍ നമ്മുടെതാണ്, ഈ സംഘടന നമ്മുടെതാണ് ,സത്യം എത്ര മൂടി വെച്ചാലും ഒരു നാള്‍ പുറത്ത് വരിക തന്നെ ചെയ്യും .

സത്യം പറയുന്ന നമ്മള്‍ ഒറ്റക്കാവാം ,
നമ്മള്‍ പറയുന്ന സത്യത്തെ വളച്ചെടിച്ചെക്കാം ,
എന്നാല്‍ മറ്റു ശബ്ദങ്ങള്‍ നിലക്കുക തന്നെ ചെയ്യും
നമ്മുടെ ശബ്ദങ്ങള്‍ ഉയര്‍ന്ന് വരിക തന്നെ ചെയ്യും