Wednesday, May 15, 2024
keralaNewspolitics

കൂറുമാറിയ സിപിഎം അംഗത്തെ അയോഗ്യനാക്കി

തിരുവനന്തപുരം: കരുംകുളം പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തെ പിന്‍തുണച്ച് കൂറുമാറിയ സിപിഎം അംഗത്തെ ഇലക്ഷന്‍ കമ്മീഷന്‍ ഇന്ന് അയോഗ്യനാക്കി.കൊച്ചുപള്ളി വാര്‍ഡായ 18-ല്‍ നിന്നും സി പി എം ചിഹ്നത്തില്‍ നിന്ന് വിജയിച്ച സോളമനെയാണ് കൂറുമാറ്റത്തിന്റെ പേരില്‍ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യനാക്കിയത്.

കഴിഞ്ഞ 2022 ഡിസംബറില്‍ എല്‍ഡിഎഫ് ഭരണത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്‍തുണച്ച് സോളമന്‍ വോട്ടു ചെയ്തിരുന്നു. സിപിഎമ്മിനെ പിന്‍തുണച്ചിരുന്ന ഒരു സ്വതന്ത്രന്‍ കൂടി കോണ്‍ഗ്രസിന് പിന്‍തുണ നല്‍കിയതോടെ കരുംകുളം പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി.

തുടര്‍ന്ന് സോളമന്‍ പാര്‍ട്ടിവിപ്പ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മീഷന് സിപിഎം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സോളമനെ അയോഗ്യതനാക്കി കൊണ്ട് ഉത്തരവായത്.18 അംഗങ്ങളുള്ള പഞ്ചായത്തില്‍ . എല്‍ഡിഎഫിന് 8 ഉം, കോണ്‍ഗ്രസ് 7 ഉം, രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.