Friday, May 3, 2024
keralaNewspolitics

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും.

സംസസ്ഥാനത്തെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മത-സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചകളടക്കം മുന്നണികള്‍ തിരഞ്ഞെടുപ്പ് ചൂടിലാണ്. ഇനി സീറ്റു വിഭജന ചര്‍ച്ചകളാണ്. നിരവധി തര്‍ക്കങ്ങള്‍ക്കും പടല പിണക്കങ്ങള്‍ക്കും കാരണമായേക്കാവുന്ന ഒരു തിരഞ്ഞെടുപ്പുകൂടിയാണിത്. ഈ സാഹചര്യത്തില്‍ യു.ഡി.എഫ്. ദേശീയ നേതാക്കളെ രംഗത്തിറക്കുകയാണ്. മുന്നണിയിലെ സീറ്റു വിഭജന ചര്‍ച്ചകളുമായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കോണ്‍ഗ്രസ്-ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ചനടത്തും. എല്‍.ഡി.എഫ്. യോഗം ഇന്ന് എ.കെ.ബി. സെന്ററിലുമായി നടക്കാനികിക്കുകയാണ്.യു.ഡി.എഫില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന കനത്ത തിരിച്ചടി വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന രാഷ്ടീയതന്ത്രത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പു മുന്നില്‍കണ്ട് എ.ഐ.സി.സി.യുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷനായ തിരഞ്ഞെടുപ്പു സമിതിക്ക് രൂപം നല്‍കിയിരുന്നു. അപ്പോഴും മത്സരിക്കുന്നത് ആരൊക്കെയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാഹുല്‍ ഗാന്ധി എത്തുന്നതോടെ ഇക്കാര്യത്തില്‍ ഫലലപ്രദമായ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, മുസ്ലീംഗീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഖാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരുമായാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുക.ഇടതു മുന്നണിക്കുള്ളില്‍ എന്‍.സി.പി. പാലാസീറ്റിനെചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ ടി. പി. പീതാംബരന്‍, മാണി സി. കാപ്പന്‍, എ. കെ. ശശീന്ദ്രന്‍ എന്നിവരും പങ്കെടുക്കും. ഇന്നു നടക്കുന്ന ചാര്‍ച്ചയില്‍ പാലാസീറ്റ് നിര്‍ണ്ണായകമാണ്. പാലാ സീറ്റ് വിട്ടുനല്‍കിയില്ലെങ്കില്‍ എന്‍.സി.പി. മുന്നണിവിടുമെന്ന പരോക്ഷ നിലപാട് പ്രത്യക്ഷത്തില്‍ അംഗീകരിക്കപ്പെടാനും സാധ്യതകളേറെയാണ്. ഈ സാഹചര്യത്തില്‍ സി.പി.ഐ. നിലപാടും നിര്‍ണ്ണായകമാകും.