Friday, May 10, 2024
EntertainmentindiaNewsObituary

ലത മങ്കേഷ്‌കര്‍ സംഗീതത്തിലൂടെ ജീവിക്കുമെന്ന് മോഹന്‍ലാല്‍, വാനമ്പാടിയെ നഷ്ടപ്പെട്ടെന്ന് മമ്മൂട്ടി

ദില്ലി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും . ‘ലതാജിയുടെ ശബ്ദം സമാനതകളില്ലാതെ എക്കാലവും നിലനില്‍ക്കും’ എന്ന് മമ്മൂട്ടിയും ‘സംഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന്’ മോഹന്‍ലാലും ട്വീറ്റില്‍ പറഞ്ഞു. സിനിമാ രംഗത്തും രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുൃമുള്ള നിരവധി വ്യക്തികളാണ് ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

”ഭാരത രത്‌ന ലതാ മങ്കേഷ്‌കര്‍ എന്ന സംഗീത പ്രതിഭാസത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അഗാധമായ ദു:ഖം തോന്നി. സംഗീതത്തിലൂടെ അവര്‍ ജീവിക്കട്ടെ, അവരുടെ പ്രിയപ്പെട്ടവരിലേക്ക് അനുശോചനം അറിയിക്കുന്നു” എന്നായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ്.

”ഇന്ത്യക്ക് നമ്മുടെ വാനമ്പാടി നഷ്ടപ്പെട്ടു. ഇനിയൊരിക്കലും സിനിമയും സംഗീതവും പഴയത് പോലെ ആകില്ല. ലതാജി നിങ്ങളുടെ പ്രതീകാത്മക ശബ്ദവും മഹത്വമുള്ള പ്രവര്‍ത്തനങ്ങളും സമാനതകളില്ലാതെ എക്കാലവും നിലനില്‍ക്കും”. മമ്മൂട്ടി ട്വീറ്റില്‍ കുറിച്ചു. മുംബൈയിലെ പ്രൈവറ്റ് ഹോസ്പിറ്റലില്‍ ഇന്ന് രാവിലെയായിരുന്നു ലതാ മങ്കേഷ്‌കറിന്റെ അന്ത്യം. 92 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഗായികയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 13ാം വയസ്സിലാണ് ലത സംഗീതലോകത്തേക്ക് ചുവടുവെച്ചു തുടങ്ങുന്നത്. ഇന്ത്യന്‍ സം?ഗീതത്തിലെ ഒഴിവാക്കാന്‍ സാധിക്കാത്ത സാന്നിദ്ധ്യമായി ലത മങ്കേഷ്‌കര്‍ മാറിയത് വളരെപ്പെട്ടെന്നായിരുന്നു.