Monday, May 20, 2024
keralaLocal NewsNewsObituary

കണമലയില്‍ കാട്ടുപോത്ത് ആക്രമണം; രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്

എരുമേലി: കണമലയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ കളക്ടറുടെ ഉത്തരവ്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധവും നാട്ടുകാര്‍ ഉപരോധം അടക്കമുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് തുടര്‍ന്നാണ് നടപടി .ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് എരുമേലി കണമലയില്‍ രണ്ടുപേരെ ആക്രമിച്ചു കൊന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കണമല പുറത്തേല്‍ ചാക്കോച്ചനും ആശുപത്രിയില്‍ വച്ച് കണമല പ്ലവനാകുഴിയില്‍ (പുന്നത്തറയില്‍) തോമസ് ആന്റണി (71) യും മരിക്കുന്നത്. സംഭവത്തില്‍വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാരെത്തി ഉപരോധം ഉപരോധം അടക്കമുള്ള പ്രതിഷേധം നടത്തുന്നതിനിടയാണ് കോട്ടയം എഡിഎം , പോലീസ്, പദ്ധതികളുമായി നടത്തിയ ചര്‍ച്ചയിലാണ് ആക്രമണകാരിയായ പോത്തിനെ വെടിവെച്ചു കൊല്ലാന്‍ ഉത്തരമുണ്ടായിരിക്കുന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച രണ്ടുപേര്‍ക്കും സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം ധനസഹായം ഉള്ള നടപടികള്‍ അടിയന്തരമായി ഉണ്ടാകണമെന്നും എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. സംഭവമറിഞ്ഞ് പത്തനംതിട്ട എംപി ആന്‍ഡ് ആന്റണി സ്ഥലത്തെത്തി .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ജെ ബിനോയി , പഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി , മാത്യു ജോസഫ് , മറിയാമ്മ ജോസഫ് അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥലത്തെത്തി. വനാതിര്‍ത്തി മേഖലയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തര നടപടി ബന്ധപ്പെട്ട വകുപ്പ് സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം വന്യ ജീവി ആടിനെയും പട്ടിയെയും ആക്രമിച്ചു കൊന്നിരുന്നു .