Thursday, April 25, 2024
keralaNews

ബഫർസോൺ സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് . കെ. സുധാകരൻ 

എയ്ഞ്ചൽവാലി :ബഫർ സോണുമായി  ബന്ധപ്പെട്ട നടക്കുന്ന സമരം കോൺഗ്രസ്  ഏറ്റെടുക്കുമെന്ന്  കെ.പി.സി.സി പ്രസിഡൻ്റ്  കെ.സുധാകരൻ പറഞ്ഞു.എരുമേലി
എയ്ഞ്ചൽവാലിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഫർ സോൺ സമരം  സംസ്ഥാന വ്യാപകമാക്കി മാറ്റുന്നതിനെ കുറിച്ച്  കോൺഗ്രസ് കമ്മറ്റി ചർച്ച ചെയ്തു വരികയാണ്.  അതിനായി കോൺഗ്രസ് പ്രത്യേക സമിതി രൂപീകരിച്ചു. ജനുവരി 19ന് 70 കർഷകരോടൊപ്പം ആൻ്റോ ആൻ്റണി എം.പി സത്യാഗ്രഹ സമരം നടത്തുമെന്നും,  കേരളത്തിലെ മൊത്തം വനം വകുപ്പ് ഓഫീസിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സി ജോസഫ്, ആൻ്റോ ആൻ്റണി എം.പി, മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൽ, ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എ സലീം, എം.ജെ ജോബ്, ജോസി സെബാസ്റ്റ്യൻ, നിർവ്വാഹക സമിതിയംഗങ്ങളായ അഡ്വ.റ്റോമി കല്ലാനി, ജോഷി ഫിലിപ്പ്, ജില്ലാ കൺവീനർ ഫിൽസൺ മാത്യുസ്, തോമസ് കല്ലടൻ, എ.ഡി സാബു, തോമസുകുട്ടി മണക്കുന്നേൽ, പ്രകാശ് പുളിക്കൻ, റോയി കപ്പലുമാക്കൽ എന്നിവർ സംസാരിച്ചു. കർഷക കോൺഗ്രസ് പ്രസിഡൻ്റ് കെ.സി വിജയൻ സ്വാഗതവും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് റ്റി.വി ജോസഫ് നന്ദിയും പറഞ്ഞു.