Tuesday, May 21, 2024
indiaNewspolitics

ബഹുമാനിക്കണം; ഇല്ലെങ്കില്‍ അണുബോംബ് വര്‍ഷിക്കും; മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: പാകിസ്താനെ ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ അണുബോംബ് വര്‍ഷിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പാകിസ്താന്റെ പക്കല്‍ അണുബോംബുകളുണ്ട്. ലാഹോറില്‍ നിന്ന് ബോംബിട്ടാല്‍ അമൃത്സറിലെത്താന്‍ 8 സെക്കന്‍ഡ് എടുക്കില്ല, അയ്യര്‍ മുന്നറിയിപ്പ് നല്‍കി.പാകിസ്താനുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണം. അവര്‍ക്ക് വേണ്ട പരി?ഗണനയും ബഹുമാനവും നല്‍കില്ലെങ്കില്‍ വില നല്‍കേണ്ടിവരും. ആണവായുധം വിന്യസിക്കാന്‍ ഇത് ഇസ്ലാമാബാദിനെ പ്രകോപിപ്പിക്കുമെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു. പാക് അധിനിവേശ കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ അസന്നിഗ്ദമായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അയ്യരുടെ പ്രസ്താവന.മുന്‍പ് ഇന്ത്യ സൈനിക ശക്തി കൂട്ടരുതെന്ന് കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ വിവാദമായിരുന്നു. പാകിസ്താനുമായി ഇന്ത്യ ചര്‍ച്ച നടത്തണമെന്നും ഇന്ത്യയുടെ ശക്തി വര്‍ദ്ധിക്കുന്നത് പാകിസ്താനെ പ്രകോപ്പിക്കുമെന്നുമായിരുന്നു അന്നത്തെ പരാമര്‍ശം. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് പിന്നാലെയാണ് പാക് അനുകൂല പ്രസ്താവനയുമായി മണിശങ്കര്‍ അയ്യരുടെ രംഗപ്രവേശം. പാകിസ്താന്റെ കൈകള്‍ വളയിട്ട കൈകളല്ലെന്നും പിഒകെ ഇന്ത്യയുമായി ലയിച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പറഞ്ഞത്. പിഒകെ എന്നും ഭാരതത്തിന്റെ ഭാഗമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു . പിഒകെയിലെ ജനങ്ങള്‍ ഭാരതത്തിനോട് ലയിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും അതിനാല്‍ അത് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് അനുകൂല പ്രസ്താവനയുമായി ഫറൂഖ് അബ്ദുള്ളയും മണിശങ്കര്‍ അയ്യരും എത്തിയത്.