Sunday, May 12, 2024
keralaNews

പൊലീസ് തോക്കില്‍ നിന്ന് പ്രതിക്ക് അബദ്ധത്തില്‍ വെടിയേറ്റു

കൊല്ലം. പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചുവിട്ട പ്രതിക്ക് പൊലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്െഎ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരുക്ക്. കൊല്ലം പത്തനാപുരത്താണ് സാഹസികമായി പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പരുക്കേറ്റ പ്രതിയും പൊലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്.