Monday, May 20, 2024
indiaNewsObituary

പ്രവീണ്‍ നെട്ടാരു കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പിടികൂടി

ബംഗളൂരു: ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു വധക്കേസില്‍ മുഖ്യപ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പിടികൂടി ദേശീയ അന്വേഷണ ഏജന്‍സി. മുസ്തഫ പൈച്ചറിനെയാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ബെം?ഗളൂരുവിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയതെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു. പ്രവീണ്‍ നെട്ടാരുവിന്റെ കൊലക്കേസ് ആദ്യം ബെല്ലാരി പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായരുന്നു. അന്വേഷണത്തിനൊടുവില്‍ 2023 ജനുവരിയില്‍ 20 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു പ്രത്യേക സമുദായത്തിലുള്ളവരെ ഭയപ്പെടുത്താനും സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനുമുള്ള പിഎഫ്‌ഐയുടെ അജണ്ടയുടെ ഭാഗമായാണ് നെട്ടാരുവിനെ കൊലപ്പെടുത്തിയതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.