Monday, May 20, 2024
keralaNewsObituary

ജസ്‌നയുടെ തിരോധാനം: തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം സിജെഎം കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവ് നല്‍കിയിരിക്കുന്നത്. ജസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.  സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി സിജെഎം കോടതിയില്‍ പിതാവ് ഹര്‍ജി നല്‍കിയിരുന്നു. മുദ്രവച്ച കവറില്‍ കേസിലെ തെളിവുകളും പിതാവ് കൈമാറി. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പിതാവ് ഹാജരാക്കിയ തെളിവുകള്‍ സിബിഐ നേരത്തെ പരിഗണിച്ചിട്ടില്ലെങ്കില്‍, തുടരന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി അറിയിക്കുകയായിരുന്നു.   സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന് പരിശോധിച്ച ശേഷം ഇല്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്

ജെസ്ന വീട്ടിൽനിന്ന് പോകുന്നതിന് ദിവസങ്ങൾക്ക് മുൻപ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. വീട്ടിൽനിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല.

ജെസ്ന രഹസ്യമായി പ്രാർത്ഥിക്കാൻപോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജെസ്നയുടെ കയ്യിൽ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാർ നൽകിയതല്ല. ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. ജെസ്നയുടെ തിരോധാനത്തിൽ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എല്ലാം വിശദമായി പരിശോധിച്ചതാണെന്നായിരുന്നു സിബിഐ നിലപാട്.

പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്നയെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്.മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്‍റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നുമാണ് അച്ഛന്‍ ജയിംസിന്‍റെ അവകാശവാദം.