Thursday, May 2, 2024
keralaNews

രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയത് കള്ളപ്പണത്തിന്റെ ഒഴുക്ക് കൂട്ടാനാണെന്ന് മുഖ്യമന്ത്രി.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയത് കള്ളപ്പണത്തിന്റെ ഒഴുക്ക് കൂട്ടാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഇടപെടല്‍ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ‘2016 നവംബര്‍ 8 ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞത് ഇത് കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള സാമ്പത്തിക ശസ്ത്രക്രിയയാണെന്നാണ്. എന്നാല്‍ അസംഘടിത മേഖലയ്ക്കും സാധാരണക്കാരനും ധാരാളം ദുരന്തം വിതച്ചതൊഴിച്ചാല്‍ മറ്റെന്താണ് നോട്ടുനിരോധനം വഴി കൈവരിക്കാന്‍ കഴിഞ്ഞെതെന്ന് നാം പരിശോധിക്കേണ്ടതുണ്ടെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
‘രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗില്‍ സുതാര്യത വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരവെ അതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇലക്ട്രല്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയത്. കള്ളപ്പണം ആവശ്യത്തിന് തിരഞ്ഞെടുപ്പില്‍ ഒഴുകിയെത്താന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്യുന്നതാണ് ഈ നിയമനിര്‍മ്മാണമെന്നും’ മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു.