Friday, May 17, 2024
keralaLocal NewsNews

എരുമേലിയിൽ ചെറുവള്ളി തോട്ടത്തിൽ  കഞ്ചാവ് വിൽപ്പന; രണ്ടംഗ സംഘത്തിലെ ഒരാളെ  പോലീസ് പിടികൂടി. 

എരുമേലി ചെറുവള്ളി തോട്ടത്തിൽ  കഞ്ചാവ് വിൽപ്പന നടത്തിയ  രണ്ടംഗ സംഘത്തിലെ ഒരാളെ  പോലീസ് പിടികൂടി. മുട്ടപ്പള്ളി സ്വദേശി അരവിന്ദ് (22) നെയാണ് എരുമേലി എസ് എച്ച് ഒ.എ.ഫിറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.ബൈക്കിലെത്തിയ മറ്റേയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ചെറുവള്ളി എസ്റ്റേറ്റിൽ കഞ്ചാവ്  വില്പന നടത്തുന്നതിനിടെയാണ്  അരവിന്ദനെ പിടികൂടിയത്.ഇത്  സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുകയാണെന്നും എസ് എച്ച് ഒ പറഞ്ഞു.