Friday, May 17, 2024
keralaNewsObituary

ഏറ്റുമുട്ടല്‍: അബോധാവസ്ഥയിലായിരുന്ന ഗുണ്ടാ നേതാവ് മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാ നേതാവ് മെന്റല്‍ ദീപു മരിച്ചു. 37 വയസ്സായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ കഴിഞ്ഞ ദിവസം ദീപുവിന് തലയ്ക്ക് അടിയേറ്റിരുന്നു. രാത്രി മദ്യപാനത്തിനിടെയായിരുന്നു ആക്രമണം. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ദീപു. ജാമ്യത്തിലിറങ്ങിയതിന്റെ മൂന്നാം ദിവസമാണ് ആക്രമണമുണ്ടാകുന്നത്.മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ദീപു. 2020ല്‍ ശ്രീകാര്യത്ത് നടന്ന കത്തിക്കുത്ത് കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. കൂടാതെ കഴക്കൂട്ടത്ത് പച്ചക്കറികടയില്‍ വ്യപാരിയെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേല്‍പിച്ച കേസിലെ ഒന്നാം പ്രതിയാണ്. വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.