Saturday, May 4, 2024
keralaNews

മൂലക്കയത്ത് നദി കയറിവരുന്ന കാട്ടാനകൾ വ്യാപകമായി കൃഷി  നശിപ്പിക്കുന്നതായി പരാതി.

എരുമേലി:പമ്പാനദിയിൽ വെള്ളം കുറഞ്ഞതോടെ നദി കയറിവരുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി. പമ്പാവാലി മൂലക്കയം മേഖലയിലാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്.
കഴിഞ്ഞദിവസം  രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ  നിരവധി പേരുടെ കൃഷികളാണ് നശിപ്പിച്ചത്. അജോ പുരയിടത്തിൽ, പൊടിയൻ വലിയപറമ്പിൽ, ജോർജ്ജുകുട്ടി, റോയ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.തെങ്ങ്, വാഴ , റബ്ബർ ,കമുങ്ങ് അടക്കം വരുന്ന ചെറുകിട കൃഷികൾ എല്ലാം നശിപ്പിച്ചു.ശബരിമല വനാതിർത്തി മേഖലയിൽ നിന്നും വരുന്ന കാട്ടാനക്കൂട്ടം പമ്പാനദിയിൽ വെള്ളം കുറഞ്ഞ ഭാഗം  നോക്കിയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് കയറുന്നത്.
എന്നാൽ വനാതിർത്തിയിൽ  സോളാർ  പെൻസിംഗ്  വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്  തകർത്താണ് കാട്ടാനകൾ ഇറങ്ങുന്നതെന്നും നാട്ടുകാർ പറഞ്ഞു.അടിയന്തരമായി കാട്ടാനകളെ കാട്ടിൽ തന്നെ നിർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.