Sunday, April 28, 2024
keralaNews

റേഷന്‍ വിതരണത്തിന് നിയന്ത്രണം

റേഷന്‍ വിതരണം ഏഴു ജില്ലകള്‍ വീതമായി ക്രമീകരിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ രാവിലെ റേഷന്‍ വിതരണം നടക്കും. ബാക്കി ജില്ലകളില്‍ ഉച്ചകഴിഞ്ഞ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളിലുള്ളവര്‍ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് റേഷന്‍ വാങ്ങാം. നിയന്ത്രണം അഞ്ചുദിവസത്തേക്കായിരിക്കും. അഞ്ചുദിവസത്തിനുള്ളില്‍ സെര്‍വര്‍ തകരാര്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.